കേബിൾ ടീവീ-ഇന്റർ നെറ്റ് ഓപ്പറേറ്റർ മാരോട് കെ എസ് ഈ ബി നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം എന്ന് ആൾ കേരള കേബിൾ ടീവീ ആൻഡ് ഇന്റർനെറ്റ് കൂട്ടായ്മ്മ ആവശ്യ പ്പെട്ടു. വൈദ്യുതി തൂണു കളിൽ കെട്ടിയിരിക്കുന്ന വില പിടിപ്പുള്ള ഒപ്ടിക്കൽ ഫൈബർ, ആർ എഫ് കേബിളുകളും വില പിടിപ്പുള്ള ഉപകരണങ്ങളുംകെ എസ് ഈ ബി ഉദ്യോഗസ്ഥർ നശിപ്പിച്ച വർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്ന് അവർ അവശ്യ പ്പെട്ടു. പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ കൂട്ടായ്മക്ക് വേണ്ടി ജസീറ ഷാഫി ആണ് ഇക്കാര്യം അറിയിച്ചത്.