കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്.കെഎസ്‌ആര്‍ടിസി ഡ്രൈവറുള്‍പ്പെടെ 3 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം അപകടം നടന്നിരുന്നു. പിക്കപ്പ് വാനില്‍ ലോറിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − 16 =