നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിക്ക് കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സി ബസും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്ക്.
ഡ്രൈവര്‍മാരുടെ കാബിനുകളിലേക്ക് ബസുകള്‍ നേരിട്ട് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍മാരുടെ കാലുകള്‍ക്കാണ് പരിക്ക്.
ബസിലുണ്ടായിരുന്ന യാത്രികര്‍ക്കും ഇടിയുടെ ആഘാതത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. വിഎസ്എസ്സി ബസ് ജീവനക്കാരെ കൊണ്ട് പോകുന്നതിനായി പാറശാലഭാഗത്തേക്കും, കെഎസ്ആര്‍ടിസി ബസ് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്കും വരികയായിരുന്നു.
ചാറ്റല്‍മഴയുണ്ടായിരുന്നതിനാല്‍ വളവില്‍ നിയന്ത്രണം വിട്ടതാവാം എന്നാണ് കരുതപ്പെടുന്നത്. പോലീസും അഗ്നിശമന സേനയും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി .