പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സര്‍ക്യൂട്ട് എന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പമ്പ-നിലയ്‌ക്കല്‍ ചെയിൻ സര്‍വീസിനായി എത്തിയ ബസിനാണ് തീപിടിച്ചത്.ഇന്നു രാവിലെയാണ് സംഭവം. പാര്‍ക്കിങ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടൻ ബസിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ കയറുന്നതിനു മുമ്പായതിനാല്‍ ആളപായം ഉണ്ടായില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.