ഇടുക്കി: ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. യാത്രക്കാരുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആളുകളെ വാഹനത്തില്‍ നിന്ന് പുറത്തെടുക്കുകയാണ്. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി.