ശബരിമല : പത്തനംതിട്ട – പമ്പാ റോഡിലെ ചാലക്കയത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 30 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 1:45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.