തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ഇന്ന് ശമ്ബളം ലഭിക്കുക. ബാങ്കില്‍ നിന്ന് ഇന്നലെ ഓവര്‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേര്‍ത്താണ് ഈ രണ്ട് വിഭാഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം കിട്ടിത്തുടങ്ങി. ഇതിനായി ഒരു കോടി രൂപയും കെഎസ്‌ആര്‍ടിസി
കൈയ്യില്‍ നിന്ന് എടുത്തു. സര്‍ക്കാരില്‍ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്പള വിതരണം തുടങ്ങിയത്. ജൂണിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.