വയനാട് : ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്.പുല്‍പ്പള്ളില്‍ നിന്നും തൃശ്ശൂര്‍ക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയില്‍ വനപാതയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു . മഴയും അമിത വേഗതയുമാകാം കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.