കെ എസ് ആർ ടി സി പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കണം -ട്രാൻസ്‌പോർട് പെൻഷനേഴ്സ് ഫ്രണ്ട് കൂട്ടായ്മ

തിരുവനന്തപുരം :- കെ എസ് ആർ ടി സി പെൻഷൻ പരിഷ്ക്കരണം അടിയന്തിര മായി നടപ്പിലാക്കണം എന്ന് ട്രാൻസ് പോർട്ട്‌ പെൻഷനേഴ്സ് ഫ്രണ്ട് കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപം വൈ എം സി എ ഹാളിൽ നടന്ന കൂട്ടായ്മയിൽ ആണ് ഇക്കാര്യം അവശ്യ പെട്ടത്. കൂട്ടായ്മ ജനറൽ കൺവീനർ കാരക്കാ മണ്ഡപം രവി അധ്യക്ഷൻ ആയിരുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം എം. ജഗന്നാഥൻ നായർ നിർവഹിച്ചു സംസാരിച്ചു കാലങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ കെ.എസ്.ആർ.ടി.സി പെൻഷൻ അംഗങ്ങളെ അവഗണിക്കുന്ന നിലപാടാണ്.
പല പെൻഷൻ അംഗങ്ങളും ഇപ്പോൾ ആത്മഹത്യ വക്കീലാണ്. കെ.എസ്.ആർ.ടി സി ജോലി കിട്ടിയ പലരും വിവിധ ജോലികൾ ഉപോക്ഷിച്ചാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരായി എത്തിയത്. എന്നാൽ മാറി മാറി വരുന്ന സർക്കാർ ജീവനക്കാരായും പെൻഷൻ അംഗങ്ങളെയും ഇപ്പോൾ അവഗണിച്ചു കൊണ്ടിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി യിൽ പെൻഷനായ ജീവനാക്കാർ പോലും പെൻഷൻ വാങ്ങാൻ ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇത്തരം കൂട്ടായ്മകൾ സർക്കാരുകൾക്ക് വലിയ തിരിച്ചിടി ഉണ്ടാകമെന്ന് അദ്ദേഹം വ്യക്തമാക്കി.ജനറൽ സെക്രട്ടറി കെ. അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മോഹൻകുമാർ, പ്രസന്നൻ, സുന്ദരേ ശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + fifteen =