കാസർകോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ സി രമേശനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടയാൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലാണ് സസ്‌പെൻഷൻ. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം സംഭവിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.