മണ്ണന്തല ആനന്ദ വല്ലിശ്വരം ക്ഷേത്രത്തിനു പുറകിലുള്ള മച്ചി നാട് പ്രദേശങ്ങൾ ഭൂമാഫിയസംഘങ്ങൾ തട്ടി എടുക്കാൻ ശ്രമം സ്വാഭാവിക നീരൊ ഴുക്കു മാറ്റി സ്ഥലങ്ങൾ വെള്ളക്കെട്ടാക്കി മാറ്റി തീർത്തു -ജനങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നു.

തിരുവനന്തപുരം – മണ്ണന്തല ആനന്ദ വല്ലി ശ്വരം ക്ഷേത്രത്തിനു പുറകിൽ മച്ചി നാട് മൂന്നര ഏക്കറോളം ഉള്ള പ്രദേശങ്ങളിൽ ഭൂമാഫിയ തട്ടി എടുക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതിനെതിരെ ഭൂവുടമകളും, സ്ഥലവാസികളും പ്രതിഷേധവും ആയി രംഗത്ത്. ഭൂമിഫിയകളുടെ വിളയാട്ടം തടയണം എന്ന് ആവശ്യപ്പെട്ട് മുഖ്യ മന്ത്രി, എം എൽ എ, കോര്പറേഷൻ സെക്രട്ടറി, വട്ടിയൂർ ക്കാവ് എം എൽ എ, മണ്ണന്തല പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.പ്രദേശത്തെ സ്വാഭാവിക നീരോഴുക്കു തടസ്സപ്പെടുത്തി സ്ഥലം മറ്റൊരു വെള്ളക്കെട്ടാക്കി മാറ്റി തീർത്തു ആണ് ഭൂമാഫിയ സ്ഥലങ്ങൾ വെട്ടി പിടിക്കുന്നത്.
ഭൂമാഫിയയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ നിന്ന് ചുക്കാൻ പിടിക്കുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് ജനങ്ങളിൽ നിന്നും ആക്ഷേപം ആയി ഉയരുന്നുണ്ട്. ഇയാൾ രംഗത്തു വരാതെ മറ്റൊരാളെ ബിനാമി ആയി വച്ചാണ് ഭൂമിഫിയയുടെ പ്രവർത്തനങ്ങൾ നീക്കുന്നത് എന്നാണ് സ്ഥലത്തെ ആൾക്കാരിൽ നിന്നും ഉയർന്നു കേൾക്കുന്ന ഒരു വസ്തുത. സ്ഥലത്തു ഭൂ മാഫിയ തീർത്ത ചാൽ അനുവാദം ഇല്ലാത്തതിനാൽ കോർപ്പറേഷൻ സ്‌ക്വാഡ് ഇടപെട്ടു പണി നിർത്തിയിരിക്കുകയാണ്. ഭൂ മാഫിയ യുടെ അനധികൃത പ്രവർത്തനങ്ങൾ ക്കെതിരെ സ്ഥലത്തെ റെസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ ഉള്ളവർ വരും നാളുകളിൽ ശക്തമായ പ്രക്ഷോഭവും ആയി രംഗത്ത് വരാനുള്ള നീക്കത്തിലാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ടു ഈ പ്രദേശങ്ങളിൽ ഭൂമാഫിയ യുടെ അനധികൃത പ്രവർത്തന ങ്ങൾ നിയന്ത്രിക്കണം എന്നും,ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു പോലീസ് ഉൾപെടെ ഉള്ളവർ ജാഗ്രത കാട്ടണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − ten =