കുമളി: കനത്ത മഴയെ തുടര്‍ന്ന് കുമളിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി.വണ്ടിപ്പെരിയാറില്‍ ദേശീയപാതയോരത്തെ വീട്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു. നാലു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പ്രദേശത്തു നിന്നും 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. കുമളി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടിയത്.കെ.കെ റോഡില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് വളവിനു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുത്തുരാജ്, ഭാര്യ അനിത, 3 വയസ്സുള്ള മകന്‍, മുത്തുരാജിന്റെ മാതാവ് എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ദേശീയപാതയില്‍ നാലടി ഉയരത്തിലെ വെള്ളത്തിലൂടെ അരക്കിലോമീറ്ററോളം ദൂരം മുത്തുരാജിന്റെ മാതാവ് ഒഴുകിപ്പോയതിനുശേഷമാണു രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.