അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്.ഇന്ന് വൈകുന്നേരം 4.30 ന് കൊച്ചി രവിപുരം ശ്മാനത്തില്‍ നടക്കും.ഞായറാഴ്ചയായിരുന്നു വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കെ ജി ജോര്‍ജ് മരണപ്പെടുന്നത്.പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം ലഭിച്ച പ്രതിഭയാണ് കെ ജി ജോര്‍ജ്.
അതേസമയം കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തില്‍ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × two =