അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.അര്‍ബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.