ചെന്നൈ : അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍.രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാനായി ഇന്നലെ എത്തിയത്.