നിയമങ്ങൾ നടപ്പാക്കണം; അവഗണിക്കരുത് – ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ്

തിരുവനന്തപുരം:- കോടതികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ള താന്നെന്നും അത് അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടകരമായ നിലയിലാകുമെന്നും ഉപ ലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കോടതികൾ ഇടപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അത് ഫലപ്രദമായി നടപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കാത്തു സുക്ഷിക്കാൻ ഇടയാക്കുമെന്ന് സ്ത്രീധന നിരോധന നിയമത്തെ പരാമർശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രേം നസീർ സുഹൃത് സമിതി, മൈത്രി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ചൈത്രം കൺവെൻഷൻ ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു ജ: ജോസഫ് . അഡ്വ.ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അഡ്വ: രാഖി രവികുമാർ , പാളയം ഇമാം സുഹൈബ് മൗലവി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, അശ്വ ധ്വനി കമാൽ, സബീർ തിരുമല, പനച്ചമൂട് ഷാജഹാൻ, എസ്. അഹമ്മദ്, പൂഴ നാട് സുധീർ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച വനിതകൾക്ക് കേരളീയ വനിതാ രത്ന പുരസ്ക്കാരങ്ങൾ ഉപലോകായുക്ത ജസ്റ്റീസ് സമർപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 1 =