തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കോഴിക്കോട് സ്വദേശിയായ റയീസിനെ അറസ്റ്റ് ചെയ്തത്.കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷന്റെ പേരിലുള്ള ഐഡിയില്‍ നിന്നാണ് വ്യാജ പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ചത്. ഈ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഖില്‍ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്.