കോഴിക്കോട്: ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രിം കോടതി ഉത്തരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍.രാവിലെ 6 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകള്‍ ഭാഗികമായും ഹര്‍ത്താലില്‍ ഉള്‍പ്പെടും. വാണിമേല്‍, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലും ഹര്‍ത്താലായിരിക്കും.