തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തി.ബുധനാഴ്ച രാവിലെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി എത്തിയത്. 17 ജീവനക്കാര്‍ അപ്പോള്‍ ഓഫീസില്‍ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.അപകട ഇന്‍ഷൂറന്‍സ് സംബന്ധിച്ച ഫയലുകള്‍ അതീവപ്രാധാന്യത്തോടെ തീര്‍പ്പാക്കണം. അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.