തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ തന്നെ നേരിട്ടെത്തിയത്.