തിരുവനന്തപുരം: 2023- 24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പൂർണ്ണമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും സർക്കാറിൻ്റെ ബജറ്റ് വിഹിതം കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിരുന്നത്. പ്രവൃത്തി പൂർത്തീകരിച്ചപ്പോൾ പണം അനുവദിക്കാതെ സർക്കാർ ഒഴിഞ്ഞുമാറിയത് മൂലം തദ്ദേശസ്ഥാപനങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ല. മെയിൻ്റനൻസ് ഗ്രാൻ്റ് ബില്ലുകൾ ട്രഷറിയിൽ സ്വീകരിച്ച ശേഷം സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കൂട്ടത്തോടെ തിരിച്ച് നൽകുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. ചില തദ്ദേശസ്ഥാപനങ്ങൾക്ക് കോടിയിലേറെ തുകയുടെ ബില്ലുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ ഈ പ്രതിസന്ധിക്ക് പരിഹാരമാർഗ്ഗമുണ്ടാക്കാത്ത പക്ഷം ശക്തമായ എൽ.ജി. എം.എൽ നേതൃത്വം നൽകുമെന്ന് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് അംഗങ്ങളായ പി.കെ ഷറഫുദ്ദീൻ, സി. മുഹമ്മദ് ബഷീർ മണ്ണാർക്കാട്, അഡ്വ. എ. കെ. മുസ്തഫ പെരിന്തൽമണ്ണ, ഗഫൂർ മാട്ടൂൽ കണ്ണൂർ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.