കൊല്ലം : സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പട്ടാഴി താഴത്ത് വടക്ക് കാവുവിളയില്‍ വീട്ടില്‍ രഞ്ജു പൊടിയന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകന്‍ കോളൂര്‍ മുക്കില്‍ അനീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സ്‌പോട്ട് ന്യൂസ് ഓണ്‍ലൈന്‍ ഉടമ അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രാദേശവാസിയായ വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി വാര്‍ത്ത ചെയ്ത അനീഷാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തെഴുതിവച്ചാണ് രഞ്ജു പൊടിയന്‍ ആത്മഹത്യ ചെയ്തത്.