പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച ദമ്പതികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയുമാണ് നാട്ടുകാര്‍ സമൂഹവിചാരണ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.പത്തുവയസ്സുകാരിയെ രണ്ടുമാസം മുന്‍പാണ് ദമ്പതിമാര്‍ വീട്ടില്‍ കൊണ്ടുവന്നത്. ഈ പെണ്‍കുട്ടിയെ ഇരുവരും നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞദിവസം പത്തുവയസ്സുകാരിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുള്ളത്ഒരു ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. പൈലറ്റ് യൂണിഫോം ധരിച്ച യുവതിയെയും ഭര്‍ത്താവിനെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് കൈകാര്യംചെയ്തത്.