ലോക കേരള സഭ ഒരു നിഷ്ക്രിയ സഭ പ്രായോ ഗികമല്ലാത്ത സമീപനരേഖ

തിരുവനന്തപുരം : ലോക കേരളസഭ ഒരു നിഷ്ക്രിയ സഭയാണന്നും, പ്രയോഗികമല്ലാത്ത സമീപനരേഖയാണ് അതിൽ അവതരിപ്പി എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡോ :എസ്. അഹമ്മദ് പ്രായോഗികമല്ലാത്ത സമീപനരേഖ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചത് പ്രവാസി മലയാളികളെ വീണ്ടും കബളിപ്പിക്കുന്ന രീതിയായി മാറി. കോടികൾ ചിലവഴിച്ച് നടത്തിയ ലോക കേരള സഭയിൽ നിന്നും സാധാരണക്കാരായ പ്രവാസി പ്രതിനിധികളെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. ഒന്നും രണ്ടും സമ്മേളന തീരുമാനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഇന്നും ചുവപ്പുനാടയിൽ കുരുങ്ങികിടക്കുന്നു. പ്രവാസി മലയാളികളെ മൊത്തത്തിൽ അപമാനിക്കുന്ന രീതിയിൽ ചില വ്യവസായ പ്രമുഖർ നടത്തിയ പ്രസ്താവനകൾ കേരളത്തിന് തന്നെ അപമാനകരമാണ്. പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശീതീ കരിച്ച മുറിയിൽ പേരിന് വേണ്ടി സഭ സമ്മേളിച്ചിട്ട് കാര്യമില്ല. ശാശ്വതമായ പരിഹരങ്ങളാണ് അടിയന്തിരമായി വേണ്ടത്. അത്തരത്തിൽ ഒരു നടപടി ഇല്ലാത്ത പക്ഷo ശക്തമായ സമരമാർഗ ങ്ങളിലുടെ സംഘടനകൾക്ക് സഞ്ചരിക്കേണ്ടി വരുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളെയും ഉദ്യോഗസ്ഥ പ്രമാണികളെയും ഓർമ്മിപ്പിക്കുന്നു. വരും നാളുകളിൽ പ്രവാസി മലയാളികളുടെ പ്രശ്ന പരിഹാരങ്ങൾക്കായി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ചർച്ചകൾ നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 5 =