കോട്ടയം: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു സാക്ഷ്യം വഹിച്ച പുതുപ്പള്ളിയില്‍ ജനം വിധിയെഴുതി തുടങ്ങി.രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. 182 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ്. 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വാകത്താനത്തെ 163 നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് യന്ത്രം മാറ്റിവെച്ചിരുന്നു. പകരം പുതിയ യന്ത്രം വെയക്കുകയും ചെയ്തു. സര്‍ക്കാരിനെതിരേയുള്ള വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. യുഡിഎഫിന് സ്വപ്‌നതുല്യമായ വിജയം കിട്ടുമെന്നും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹവും വിധിയെഴുത്തില്‍ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില് അദ്ദേഹം എഴുതി. ഇടതുപക്ഷത്തിന് ഇത്തവണ തികഞ്ഞ പ്രതീക്ഷയെന്ന് ഇടതുസ്ഥാനാര്‍ത്ഥി ജയ്ക്ക്.സി. തോമസ് പറഞ്ഞു.