കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ആളുകളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി ജംഗ്ഷന് സമീപം രാവിലെ ആറിനാണ് അപകടമുണ്ടായത്. ലോറിയും എതിരെ വന്ന ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ പുറകേ വന്ന ഇന്നോവയും ട്രാവലറിലേക്ക് ഇടിച്ച് കയറി. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്.