കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ എം. ശിവശങ്കറെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെ ഇ.ഡിയുടെ ചോദ്യംചെയ്യിലിനുശേഷം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടത്.
ഇ.ഡി. ഒന്‍പതു ദിവസം ശിവശങ്കറിനെ ചോദ്യംചെയ്‌തശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ സമയം കസ്‌റ്റഡില്‍ വിട്ടുകിട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടില്ല. ഒന്‍പതു ദിവസം ചോദ്യംചെയ്‌തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ കോടതിയില്‍ വ്യക്‌തമാക്കി.