വലിയശാല കാന്താള്ളൂർ മഹാദേവ ക്ഷേത്രത്തിൽ മഹാ കളഭഭിഷേകം നടന്നു

തിരുവനന്തപുരം : അതി പുരാതനവും 1200വർഷത്തെ പഴക്കവും, ചരിത്ര പ്രാധാന്യം ഉള്ള വലിയശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 5പതിറ്റാണ്ടുകൾക്ക് ശേഷം മൂന്ന് ദേവന്മാർക്കും ഒരേ മുഹൂർത്തത്തിൽ മഹാ കളഭാഭിഷേകം നടന്നു. ക്ഷേത്ര തന്ത്രി തെക്കെടത്തു കുഴിക്കാട്ടില്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതി രി പ്പാടിന്റെ മുഖ്യ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. രാവിലെ 11.30ന് ക്ഷേത്രത്തിനു മുന്നിൽ കാന്തള്ളൂ ർ മഹാ ഭാഗവതട്രസ്റ്റിന്റെ നേതൃ ത്വത്തിൽ 2023വർഷത്തെ കർമ്മപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വേട്ടക്കുളം ശിവാനന്ദൻ, സെക്രട്ടറി ഡോക്ടർ രാമമൂർത്തി,
മാധവൻ പിള്ള, ട്രസ്റ്റ്‌ അംഗങ്ങൾ, വനിതാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സ്ത്രീ ഭക്ത ജനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം ഭക്ത ജനങ്ങൾ മഹാ കളഭാഭിഷേകം തൊഴുന്നതിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 + 8 =