പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ സി​ദ്ധു മൂ​സെ വാ​ലെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ചവർ മൂ​ന്നു​പേ​ർ അറസ്റ്റിൽ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ സി​ദ്ധു മൂ​സെ വാ​ലെ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഗു​ണ്ടാ നേ​താ​വാ​യ ദീ​പ​ക് ടി​നു​വി​നെ​യാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച​ത്.ലു​ധി​യാ​ന സ്വ​ദേ​ശി​ക​ളാ​യ കു​ല്‍​ദീ​പ് സിം​ഗ്, രാ​ജ്‌​വീ​ര്‍ സിം​ഗ്, ര​ജീ​ന്ദ​ര്‍ സിം​ഗ് എ​ന്നി​വ​രെ പ​ഞ്ചാ​ബി​ലെ മാ​ന്‍​സ​യി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ കു​ല്‍​ദീ​പ് ജിം ​ഉ​ട​മ​യാ​ണ്. ജിം ​ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും ന​ട​ത്തു​ന്നു​ണ്ട്.ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പ​ഞ്ചാ​ബ് ര​ജി​സ്ട്രേ​ഷ​ന്‍ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ദ്ധു മൂ​സെ വാ​ലെ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളി​ല്‍ മു​ഖ്യ പ​ങ്കു​ള്ള ദീ​പ​ക് ടി​നു ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​ത്രി​യി​ല്‍ മാ​ന്‍​സ പോ​ലീ​സി​ന്‍റെ ക്രൈം ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി യൂ​ണി​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു​മാ​ണ് ര​ക്ഷ​പെ​ട്ട​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ ദീ​പ​ക് ടി​നു​വി​ന്‍റെ അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine + 2 =