മലപ്പുറം സഹോദയ സി ബി എസ്‌ ഇ കലോത്സവം

മലപ്പുറം സഹോദയ സിബിഎസ്ഇ കലോത്സവം ;സ്റ്റേജിതര മൽസരങ്ങൾക്ക് തുടക്കമാവുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു

കലോത്സവം കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിലും സർഗോൽസവം കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലും
കലോൽസവ ഉദ്ഘാടന വേദിക്ക് ആവേശം പകർന്ന് മുഖ്യാതിഥിയായി സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി ധർമ്മാധികാരിയും
സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിബിഎസ്ഇ സഹോദയ മലപ്പുറം ജില്ലാ കലോത്സവം ഒക്ടോബർ 14,15 തിയ്യതികളിൽ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കന്ററി സ്കൂളിലും സ്റ്റേജിതര ഇനങ്ങൾ സർഗോത്സവവും ഐടി മേളയും ഒക്ടോബർ 6,7 തീയതികളിൽ കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലും അരങ്ങേറും. ജില്ലയിലെ 62 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 6000 പരം കുരുന്നുകൾ 151 ഇനങ്ങളിൽ മാറ്റുരക്കുന്നു. 3 മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളെ 4 വിഭാഗങ്ങളായി തിരിച്ചും ഇപ്രാവശ്യം എല്ലാ വിഭാഗത്തിലെയും കുട്ടികൾക്കായി പൊതു വിഭാഗത്തിലുള്ള മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

സർഗോത്സവവും ഐടി മേളയും കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ 6 ന് രാവിലെ 10 മണിക്ക് നടിയും തൃശൂർ കേരളവർമ കോളജ് അസി.പ്രാഫസറുമായ കൃപ പ്രദീപൻ ഉദ്ഘാടനം ചെയ്യും. പൊതു വിഭാഗത്തിലെ വർണ്ണ ശബളമായ ബാൻഡ്മേള മത്സരങ്ങൾ ഉദ്ഘാടനത്തിന് മാറ്റു കൂട്ടും. അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി എ കബീർ മുഖ്യാതിഥിയായിരിക്കും മത്സര ക്കൾക്കായി 12 വേദികളും രണ്ട് കമ്പ്യൂട്ടർ ലാബുകളും സജ്ജമാക്കിയിട്ടുണ്ട്
സിബിഎസ്ഇ ജില്ലാ കലോത്സവം 14 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി ധർമ്മാധികാരി മുഖ്യാതിഥിയാവും. കലോത്സവ ലോഗോ രൂപകൽപന ചെയ്ത പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിലെ എം. ഇഷക്ക് പ്രത്യക ക്യാഷ് അവാർഡും സഹോദയ മാഗസിൻ മത്സര വിജയികളായ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി, പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ , എംഇഎസ് ക്യാമ്പസ് സ്കൂൾ കുറ്റിപ്പുറം എന്നീ സ്കൂളുകൾക്ക് പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്യും . സഹോദയ മേഖലാ പ്രസിഡണ്ട് എം. അബ്ദുൽ നാസർ , ജനറൽ സെക്രട്ടറി എം. ജൗഹർ, ട്രഷറർ പി ഹരിദാസ് മറ്റു ഭാരവാഹികളായ കെ ഉണ്ണികൃഷ്ണൻ, ഫാദർ നന്നം പ്രേംകുമാർ, നിർമല ചന്ദ്രൻ , സോണി ജോസ്, ജോബിൻ സെബാസ്റ്റ്യൻ, കെ ഗോപകുമാർ, കെ നിസാർ, പി നിസാർ ഖാൻ എന്നിവർ പങ്കെടുക്കും. സ്കൂളിൽ 7 വേദികളും വിശാലമായ ഓഡിറ്റോറിയവും മത്സരങ്ങൾക്ക് സജ്ജമാക്കിയിട്ടുണ്ട്.15 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സഹോദയ കോൺഫഡറേഷൻ സംസ്ഥാന സെക്രട്ടറി ജോജി പോൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അറിയിച്ചു.
എം. ജൗഹർ ജനറൽ സെക്രട്ടറി
സിസ്റ്റർ ആൻസില ജോർജ് കൺവീനർ പ്രിൻസിപ്പാൾ സേക്രഡ് ഹാർട്ട് കോട്ടക്കൽ
എസ്‌.സ്മിത. ജോയിന്റ്‌ കൺവീനർ
റോസ്‌ മേരി.എന്നിവർ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + nine =