മലപ്പുറം തലപ്പാറയില്‍ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു .ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.