നിലമ്പൂര്‍: പകര്‍ച്ചവ്യാധികള്‍ പടരുന്ന നിലമ്ബൂര്‍ മേഖലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗം ഗൗരവത്തില്‍ കാണണമെന്നും നടപടികള്‍ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂര്‍ മേഖലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂര്‍ ഗവണ്‍മെന്‍റ് മാനവേദന്‍ സ്കൂളിലെ അധ്യാപകന്‍ അജീഷിന്‍റെ രണ്ടു ബന്ധുക്കള്‍ ഉള്‍പ്പെടെ 12 പേര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 20 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു.