മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 15 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി പിടിയില്‍. ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നെത്തിയ സാറ്റ്ലി തോമസ് (44) ആണ് അറസ്റ്റിലായത്.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആര്‍ഐ) ആണ് അറസ്റ്റ് ചെയ്തത്.ബാഗില്‍ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയില്‍ 1496 ഗ്രാം കൊക്കെയ്‌നും കണ്ടെത്തി. ലഹരിമരുന്ന് അടങ്ങിയ ബാഗ് വാങ്ങാനെത്തിയ യുഗാണ്ട സ്വദേശിയായ സ്ത്രീയും പിടിയിലായിട്ടുണ്ട്.