റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു. സൗദിയുടെ തെക്കന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ലുവെട്ട് കുഴിയില്‍ അബൂബക്കര്‍ മകന്‍ നൗഫല്‍ (39) ആണ് മരിച്ചത്.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് മുഷൈത്ത് അഹ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.