ഏറ്റുമാനൂര്‍:മലയാളി വിദ്യാര്‍ത്ഥി യുഎസിലെ കലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. കൈപ്പുഴ സ്വദേശി കാവില്‍ സണ്ണിയുടെ മകൻ ജാക്സണ്‍ (17) ആണ് വെടിയെറ്റ് മരിച്ചത്.ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്.ജാക്സന്റെ അമ്മ റാണി യുഎസില്‍ നഴ്സാണ്. 1992ല്‍ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. ഇപ്പോള്‍ കുടുംബസമേതം അവിടെയാണ്. 2019ല്‍ ആണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസില്‍ത്തന്നെ നടത്തുമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.