ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ദുബൈ: ദുബൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖിലാണ് (27) മരിച്ചത്.വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖില്‍. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ മറിയുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം.
പഞ്ചാബ് സ്വദേശിയായിരുന്നു ഡ്രൈവര്‍. പിതാവ്: പ്രസന്നന്‍. മാതാവ്: ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയുമുണ്ട്. ഹംപാസ് പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × two =