തിരുവനന്തപുരം : മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും, കഥാകൃത്തും ആയ സാറാ ജോസഫിന്റെ എസ്തേർ എന്നനോവലിനു ലഭിച്ചു.25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.യുവ എഴുത്തുകാർക്ക് നൽകുന്ന മലയാറ്റൂർ പ്രൈസ് രജനി സുരേഷിന്റെ വള്ളുവനാടൻ വിഷുക്കൂടുക്ക എന്നഓർമ്മ പുസ്‌തകത്തിനും ലഭിച്ചു.10001, രൂപയും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് അവാർഡ്. അവാർഡുകൾ മാർച്ച് അവസാനം തിരുവനന്തപുരത്തു വച്ചു നൽകും എന്ന് മലയാറ്റൂർ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ വി കെ ജയകുമാർ, സെക്രട്ടറി അനീഷ് കെ അയിലറ എന്നിവർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.