ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. ‘അവളെ ഞാന്‍ എന്നന്നേക്കുമായി ഉറക്കി’ എന്നാണ് ജഗ്പ്രീത് സിംഗ് അമ്മയോട് പറഞ്ഞത്.വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. നിരവധി മുറിവുകളാണ് ബല്‍വീന്ദര്‍ കൗറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബല്‍വീന്ദര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ 50 വയസ്സുകാരന്‍ ജഗ്പ്രീത് സിംഗിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായി. ഇരുവര്‍ക്കും 18ഉം, 22 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്.