മസ്കത്ത്: ഒമാനിലേക്ക് 600 കിലോയിലധികം പുകയില ഉല്‍പന്നങ്ങള്‍ കടത്താൻ ശ്രമിച്ച ഒരാള്‍ പിടിയില്‍. ഒമാൻ കസ്റ്റംസാണ് പുകയില ഉല്‍പന്നങ്ങള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.ഹദഫ് പോർട്ടില്‍ വെച്ചാണ് ഒമാൻ കസ്റ്റംസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെട്ടിയിലും വാഹനത്തിന്റെ വിവിധ അറകളിലും പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ക്കിടയിലും പുകയില ഉല്‍പന്നങ്ങള്‍ വിദഗ്ധമായി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് ഒമാൻ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.