പൂഞ്ഞാർ – വായന വാരാഘോഷത്തോടനുബന്ധിച്ച് മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിലെ കുട്ടികൾക്കായി പുതിയ വായനശാല തുറന്നു.
വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി സിജിത അനിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൗമ്യ, പിടിഎ പ്രസിഡണ്ട് ശ്രീ. ജോയി ഫിലിപ്പ്, അധ്യാപകർ, രക്ഷിതാക്കൾ കുട്ടികൾ മുതലായ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുത്തു.
കുട്ടികളെ വായനയുടെ ലോകത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് പുതിയ വായനശാല.