അടിമാലി : മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ മുങ്ങി വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥി മരിച്ചു.എറണാകുളം നെട്ടൂര്‍ അന്പലത്തിങ്കല്‍ സാബു മാത്യു – മായ ദമ്പതികളുടെ ഏക മകനും അരൂര്‍ ഔര്‍ ലേഡി മേഴ്സി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അമിത് മാത്യു (17) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് എറണാകുളം നെട്ടൂരില്‍നിന്ന് 12 കുടുംബങ്ങളില്‍ നിന്നായി 29 അംഗ സംഘം മിനി ബസില്‍ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഞായറാഴ്ച ഉച്ചക്ക് 12.30 നു കുടുംബാംഗങ്ങളോടൊപ്പം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ ഇറങ്ങിയ അമിത് മുട്ടോളം വെള്ളത്തില്‍ നടക്കുന്നതിനിടെ പെട്ടെന്ന് പാറക്കൂട്ടത്തില്‍ മുങ്ങിപ്പോകുകയായിരുന്നുഉടന്‍ ഒപ്പമുണ്ടായിരുന്ന പിതാവ് അമിതിനെ രക്ഷിച്ച് കരക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. എറണാകുളത്ത് ഇലക്‌ട്രീഷ നാണ് അമിതിന്‍റെ പിതാവ് മാത്യു ആന്‍റണി, അമ്മ മായാ മരിയ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്.