മാന്നാര്‍ നാല് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അച്ഛൻ ജീവനൊടുക്കി. മാന്നാര്‍ പഞ്ചായത്ത് 11–ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം ഡെല്‍വിൻ ജോണ്‍ ആണ് കൊല്ലപ്പെട്ടത്. അച്ഛൻ മിഥുൻകുമാര്‍ (ജോണ്‍ –- 34)നെ മരിച്ച നിലയില്‍ കണ്ടെത്തി. മിഥുൻ എഴുതിയതെന്ന് കരുതുന്ന കത്ത് മുറിയില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അപ്പയുടെയും അമ്മയുടെയും കാര്യത്തില്‍ വിഷമമുണ്ടെന്നും മോനെ പിരിയാൻ വയ്യാത്തതുകൊണ്ട് അവനെയും കൂട്ടുന്നു…എന്നാണ് കത്തില്‍. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഞായര്‍ രാവിലെ ഒമ്പതിനാണ് സംഭവം. മിഥുന്റെ മാതാപിതാക്കളായ സൈമണും സൂസനും രാവിലെ പള്ളിയില്‍പോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച മിഥുൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.