മാറനല്ലൂര്‍ വെള്ളൂര്‍ക്കോണത്ത് കെ.എസ്.ആ.ടി.സി.ബസും മാരുതി ഓമ്‌നി വാനും കൂട്ടിയിടിച്ച്‌ ; രണ്ട് പേർക്ക് ഗുരുതര പരുക്ക്

മലയിന്‍കീഴ് : മാറനല്ലൂര്‍ വെള്ളൂര്‍ക്കോണത്ത് കെ.എസ്.ആ.ടി.സി.ബസും മാരുതി ഓമ്‌നി വാനും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നയാളിനും ഗുരുതര പരിക്കേറ്റു.കാട്ടാക്കട നാവെട്ടിക്കോണം ജി.എസ് ഭവനില്‍ കിസ്‌കിയോവ്(45),കാട്ടാക്കട നന്ദാവനം പുല്ലുവിളാകത്ത് വീട്ടില്‍ ബാബു(65)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ കിസികിയോവിന്റെ രണ്ട് കാലുകള്‍ക്കും തലയ്ക്കും ഗുരുതര പരിക്കുണ്ട്. കാട്ടാക്കട-ബാലരാമപുരം റോഡില്‍ വെള്ളൂര്‍ക്കോണത്തിനു സമീപം ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. കാട്ടാക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റി ഷട്ടില്‍ ബസിന്റെ മുന്‍ ഭാഗത്ത് ബാലരാമപുരം ഭാഗത്തു നിന്ന് വരികയായിരുന്ന മാരുതി ഓമ്‌നി വാന്‍ ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്തെത്തിയ മാറനല്ലൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഓരാളെ പുറത്തെടുത്തെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് അര മണിക്കൂറിലേറെ പൊലീസും നാട്ടുകാരും ശ്രമിച്ചാണ് കുരുങ്ങിക്കിടന്ന കാര്‍ മാറ്റി ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − sixteen =