കേരള സ്റ്റേറ്റ് ബാർബർ -ബുട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയേറ്റു മാർച്ചും, ധർണ്ണയും 12ന് നടക്കും. ധർണ്ണ സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവണ്മെന്റ് അനുവർത്തിക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. പ്രസിഡന്റ് ടി ജി നാരായണൻ, ജോയിന്റ് സെക്രട്ടറി പാച്ചല്ലൂർ മാധവൻ, വാഴവിള ശ്യാം തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.