കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ യു കെ ജിയിൽ പഠിക്കുന്ന മാസിൻ മുഹമ്മദ് തന്റെ പണകുടുക്കയിലെ മുഴുവൻ സാമ്പാദ്യവും സ്കൂൾ കാരുണ്യ ചെപ്പിന്റെ സഹായനിധിയിലേക്ക് നൽകി മാതൃകയായി.10വർഷമായി അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സഹകരണത്തോടെ നടത്തുന്നതാണ് കാരുണ്യചെപ്പ്.
സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക അംബികടീച്ചർക്ക് പണകുടുക്ക കൈമാറി. മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു