തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം.ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. പൊതുചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണങ്ങള്‍ പരിഷ്കരിച്ചാണ് സംസ്ഥാനം ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനത്തില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത കൈവിടേണ്ട സമയമല്ല ഇതെന്ന് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.