സൗദി : സൗദിയിലെ ദമ്മാം, ജിദ്ദ തുറമുഖങ്ങള്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. ദമ്മാമിലെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴി ഏകദേശം 3 ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ചത്. മരപ്പലകകളില്‍ രഹസ്യ അറയുണ്ടാക്കി അതിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിയാരുന്നു ഇവ കണ്ടെത്തിയത്. മരപ്പലകകളുമായി വന്ന കണ്ടെയ്നര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്താനായത്.
ഇത് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.