ത്യശൂര്‍: തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ അപ്പേക്കാട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് തിങ്കളാഴ്ച ഉച്ചയോടെ വന്‍ തീപിടിത്തം ഉണ്ടായത്.പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അഗ്‌നിക്കിരയായി. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പൂര്‍ണമായും കത്തി നശിച്ചു.
ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. വേലായുധന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണച്ചു. അഗ്‌നിബാധ വേളയില്‍ പ്ലാന്റിലെ ജീവനക്കാര്‍ ഭക്ഷണത്തിനായി പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.