തിരുവനന്തപുരം:- മാറ്റർലാബ് കോൺഫെസറ്റ് 2024 തിരുവനന്തപുരം എഡീഷൻ വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ. എസ്. അയ്യർ ഐ. എ. എസ് ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന കോൺഫെസ്റ്റ് 2024-ൽ ഇന്ത്യയിലെ സ്വകാര്യ- പൊതുമേഖലാ രംഗത്തു പ്രവർത്തിക്കുന്ന മുൻനിര എൻജിനീയർമാർ, കൺസ്ട്രഷൻ സംഘടനകൾ കമ്പനികൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ 400 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിഴിഞ്ഞം പോർട്ട് എം ഡി ഡോ ദിവ്യ എസ് അയ്യർ കോൺഫെസ്റ്റ് 2024 ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടി. Embrace the future tech trends reshaping construction landscape – എന്ന വിഷയത്തിലാണ് മാറ്റർലാബ് കോൺഫെസ്റ്റ് 2024 ഇക്കുറി നടക്കുന്നത്. പെനിസിൽവാനിയ യൂണിവേഴ്സിറ്റി എം. എസ് ഇൻ റോബോട്ടിക്സ് ആയുഷ്മാൻ റോയ് , കാലിക്കറ്റ് എൻ.ഐ.ടി മുൻ ദീൻ ഡോ. എൻ ഗണേശൻ, ഗവ. എൻജിനീയറിങ് കോളേജ് അസോസിയേറ്റ്
പ്രൊഫസർ ഡോ. സുജ നായർ, ഡോ. ഷിബു കൃഷ്ണൻ , സേഫ്റ്റി ട്രെയിനർ അനിൽ ഗോപിനാഥ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമപ്രവർത്തകനും കൺസ്ട്രക്ഷൻ ഫിലോസഫി എഡിറ്റോറിയൽ ചീഫുമായ സി ഗൗരിദാസൻ നായർ വിഷയാവതരണം നടത്തും. വിഴിഞ്ഞം പോർട്ട് മുൻ എംഡി ഡോ. ജയകുമാർ, ആർക്കിടെക് എൻ മഹേഷ് ഐ.ഇ.ഐ കേരള സ്റ്റേറ്റ് സെൻ്റർ ചെയർമാൻ പി ബാലകൃഷ്ണൻ നായർ എന്നിവരെ അവരുടെ സമഗ്ര സംഭാവനകൾക്ക് ആദരം നൽകും. പത്രസമ്മേളനത്തിൽ ഫ്രഡി സോമൻ – ജനറൽ മാനേജർ യു.എൽ.സി.സി മാറ്റർ ലാബ്, നെബു എബ്രഹാം- എഡിറ്റർ കൺസ്ട്രക്ഷൻ ഫിലോസഫി,പി. ബാലകൃഷ്ണൻ നായർ- ചെയർമാൻ ഐ.ഇ.ഐ കേരള സ്റ്റേറ്റ് സെൻ്റർ എന്നിവർ പങ്കെടുത്തു .