ഖത്തറിലെ റൊട്ടാന റെസ്റ്റാറണ്ടിൽ ഓണസദ്യ കഴിക്കാനെത്തിയവരെ സ്വീകരിച്ചത് മാവേലി. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :ഖത്തറിലെ റൊട്ടാനയിൽ ഓണസദ്യ കഴിക്കാനെത്തിയവരെ സ്വീകരിച്ചത് മാവേലി.
കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. സ്വത്ത് വിറ്റിട്ടായാലും ഓണ സദ്യ വെക്കണമെന്ന ഈ പഴമൊഴി ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ആചാരം കൂടിയാണെന്ന കാര്യം വ്യക്തമാക്കുന്നു. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ത്ഥം. ഓണസ്സദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍.
മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ് ഓണാഘോഷം അത് എവിടെ ആണെങ്കിലും ജാതി ഭേദമന്യ മലയാളികൾ ആഘോഷിച്ചിരിക്കും.
അതിന് ഓണസദ്യ ഉണ്ടാക്കാനൊന്നും മലയാളികൾ മിനക്കെടാറില്ല ഓണ സദ്യ ഉണ്ടാക്കുന്നവരും ഉണ്ട് എന്നാൽ ഭൂരിഭാഗം ആളുകളും ഹോട്ടലിനെയാണ് ആശ്രയിക്കുന്നത് ഇത്തവണ 32വിഭവങ്ങളുമായി ഹോട്ടൽ റൊട്ടാന ഓണ വിഭവങ്ങൾ ഒരുക്കിയത് അത് വെറും 38റിയാലിന്.
നാട്ടിലെ പോലെ മാവേലിയും ഉണ്ടായിരുന്നു റൊട്ടാനയിൽ എത്തുന്നവരെ സ്വീകരിക്കാൻ.
മാവേലിയുടെ കൂടെ ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും അന്യ ദേശക്കാരടക്കം നിരവധി പേരാണ് എത്തിയത്.
വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന സംതൃപ്തി ഹോട്ടൽ സദ്യയിൽ കിട്ടുന്നുണ്ടോ? തലപ്പാവ് കെട്ടിയ ഹോട്ടൽ പരിചാരകർ വിളമ്പുന്ന സദ്യയ്ക്ക് അമ്മ വിളമ്പി തരുന്ന സദ്യയുടെ രുചിയുണ്ടോ. അതുണ്ടെന്നാണ് റൊട്ടാനയിൽ നിന്നും ഓണസദ്യ കഴിച്ചവർ പറയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve − seven =